പിക്കപ്പ് വാൻ അപകടത്തിൽപെട്ടു

പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് സമീപത്ത് സതേൺ റെയിൽവേയുടെ പിക്കപ്പ് അപകടത്തിൽപെട്ടു. ബുധനാഴ്ച പുലർച്ചെയാണ് അപകടം. വാനിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാളിയത്ത് വളപ്പ് ഭാഗത്ത് നിന്നും പാപ്പിനിശ്ശേരി ഗേറ്റ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം. റോഡരികിലെ പഞ്ചായത്തിന്റെ താൽക്കാലിക ഷെഡും കൈവരിയും തകർത്ത് മുന്നോട്ടു കുതിച്ച വാൻ ഓവുചാലിൽ ടയർ കുടുങ്ങിയതിനെ തുടർന്നാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ചിത്രം: അപകടത്തിൽപെട്ട റെയിൽവേയുടെ പിക്കപ്പ് വാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.