ഇരിട്ടി: തില്ലങ്കേരി സ്ത്രീ സൗഹൃദ പഞ്ചായത്ത് കാമ്പയിന്റെ ഭാഗമായുള്ള നയരേഖ പ്രഖ്യാപനം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ സ്ത്രീകളുടെ ശാക്തീകരണത്തിന് ഏറെ ഗുണം ചെയ്തതായി അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും ആശാവർക്കർമാരെയും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ എന്നിവർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാജിദ സാദിഖ്, പി. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, അംഗങ്ങളായ കെ.വി. ആശ, പി.കെ. രതീഷ്, വി. വിമല, കെ.വി. രാജൻ എൻ മനോജ്, രമണി മിന്നി, സി. നസീമ, സെക്രട്ടറി അശോകൻ മലപ്പിലായി, സി.ഡി.എസ്. അധ്യക്ഷ എം. ഷിംല, യു.സി. നാരായണൻ, കൈതേരി മുരളീധരൻ, കെ.എ. ഷാജി, എം.വി. ശ്രീധരൻ, എ. രാജു, അതുല്യ സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.