ഇരിട്ടി: ഇരിട്ടി ഉപജില്ലതല പേരട്ട ഗവ. എൽ.പി സ്‌കൂളിൽ സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ അക്ഷര ദീപം തെളിയിച്ചു. സ്ഥിരംസമിതി അധ്യക്ഷ വി. പ്രമീള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ഇരിട്ടി എ.ഇ.ഒ ഇൻചാർജ്ജ് കെ. ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി. പാല ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ മുഴക്കുന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. കെ. വിനീന്ദ്രൻ അധ്യക്ഷത വഹിച്ചു. പായം ഗവ. യു.പി സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസി എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കീഴൂർ വാഴുന്നവേഴ്‌സ് യു.പി സ്‌കൂളിൽ ഇരിട്ടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി.കെ. ഫസീല ഉദ്ഘാടനം ചെയ്തു. സി. ബാബു അധ്യക്ഷത വഹിച്ചു. പയഞ്ചേരി എൽ.പി സ്‌കൂളിൽ വാർഡ്കൗൺസിലർ എൻ.കെ. ഇന്ദുമതി ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു. ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം കാവുംപടി ഗവ. എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. വിമല അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.