ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ മേമനക്കൊല്ലിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ച മൂന്നു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ആദിത്യ ദിനേശ് (20)നെയും നിസ്സാര പരിക്കുകളോടെ മറ്റു രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡിൽനിന്നും പത്തു മീറ്ററോളം മാറി ചെറിയ മരങ്ങൾക്കിടയിലൂടെ തലകീഴായി മറിയുകയായിരുന്നു. കാറിന്റെ ചില ഭാഗങ്ങളും വേർപെട്ടുപോയി. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കാർ ഉയർത്തുന്നതിനായി ഖലാസി സംഘം എത്തിയെങ്കിലും കൊല്ലിയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ചളിയും മറ്റും കാരണം അപകടഭീഷണിയെ തുടർന്ന് പിന്മാറി. വീരാജ്‌പേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി -മട്ടന്നൂർ റോഡിൽ പുന്നാട് കുന്നിറക്കത്തിൽ മിനിലോറികൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിനോദ്(42), കല്ലുമുട്ടി, ടോമി(53) കുന്നോത്ത്, മുഴക്കുന്ന് സ്വദേശികളായ വിപിൻ(22), സുധി(33) എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും കല്ല് കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ലോറിയും നാദാപുരത്ത് നിന്ന് കല്ലിറക്കി കുന്നോത്ത് വരുകയായിരുന്ന ഐഷർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറിയുടെ മുൻഭാഗം തകർന്നു. മട്ടന്നൂർ ഭാഗത്ത് പോകുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ രണ്ടു ടയറും ഉൗരി തെറിച്ചു വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.