സി.പി.ഐ മണ്ഡലം സമ്മേളനം

തലശ്ശേരി: സി.പി.ഐ തലശ്ശേരി മണ്ഡലം സമ്മേളനം 4, 5 തീയതികളിൽ ചൊക്ലിയിൽ നടക്കുമെന്ന് മണ്ഡലം സെക്രട്ടറി എം. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊക്ലിയിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ചൊക്ലി കക്കോട്ട് അനന്തൻ നഗറിൽ പൊതുസമ്മേളനം പാർട്ടി ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കാരായി സുരേന്ദ്രൻ, പൊന്ന്യം കൃഷ്ണൻ, കെ.കെ. ബാലൻ, ടി. പ്രേമൻ ചൊക്ലി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.