കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം വ്യാഴാഴ്ച പെരുമാളിന് നിവേദിക്കും. തിരുവാതിര, പുണർതം, ആയില്യം,അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവ വലിയവട്ടളം പായസം ദേവന് നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിർമാണം ആരംഭിക്കുക.100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയാറാക്കുക. മണിത്തറയിൽ വെച്ചും കോവിലകം കയ്യാലയിൽ വെച്ചും പായസ നിവേദ്യം വിതരണം ചെയ്യും. മഹോത്സവ ദിനങ്ങളിലെ പ്രധാന്യമുള്ള പുണർതം ചതുശ്ശതം മൂന്നിനും, അഞ്ചിന് ആയില്യം ചതുശ്ശതം, ആറിനു മകം കലം വരവ്, ഒമ്പതിന് കലശപൂജ, അത്തം ചതുശ്ശതം,വാളാട്ടം, 10ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.