ശ്രീകണ്ഠപുരം: കാലവർഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന മഴക്കെടുതി ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ ശ്രീകണ്ഠപുരത്ത് ഒരുക്കങ്ങൾ തുടങ്ങി. 2018-ലെ മഹാ പ്രളയത്തിന്റെ അനുഭവങ്ങൾ മുൻനിർത്തി പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനു വിപുലമായ ഒരുക്കങ്ങൾ നടത്താൻ നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമൊരുക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളുടെ കണക്കുകൾ ശേഖരിക്കും. ഇതിനായി വാർഡ് തലത്തിലും യോഗങ്ങൾ വിളിച്ചു ചേർക്കും. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വെള്ളക്കെട്ടുകൾ നീക്കുന്നതിനും റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനും നടപടി സ്വീകരിക്കും. പ്രളയദുരന്തം നേരിടുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിപുലമായ ദുരന്തസേന രൂപവത്കരിക്കുന്നതിനും തീരുമാനമായി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ജോസഫീന വർഗീസ്, കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, വി.പി. നസീമ, എസ്.എച്ച്.ഒ ഇ.പി. സുരേശൻ, നഗരസഭ സെക്രട്ടറി എ. പ്രവീൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.