തലശ്ശേരി: ലഹരി മരുന്നായ എം.ഡി.എം.എയുമായി അറസ്റ്റിലായ കടൽ തൊഴിലാളിയും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ അക്രമാസക്തരായി. ധർമടം മീത്തലെപീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്റഫ്(50 ), കതിരൂർ ഉക്കാസ് മെട്ടയിലെ നന്ദ്യത്ത് അമൽ(22) എന്നിവരാണ് സമനില തെറ്റിയ നിലയിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പെരുമാറിയത്. ദേഹത്ത് സ്വയം പരിക്കേൽപിക്കാൻ തുടങ്ങിയതോടെ പൊലീസുകാർ ബലമായി തടഞ്ഞു. ഏറെ നേരം ബഹളം കൂട്ടിയ ഇരുവരെയും ഏറെ പണിപ്പെട്ടാണ് പൊലീസുകാർ നിയന്ത്രിച്ചത്. സ്റ്റേഷനിൽ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാനും ശ്രമമുണ്ടായി. കടൽ തൊഴിലാളിയാണ് അഷ്റഫ്. എന്നാൽ കുറെ നാളായി ജോലിക്ക് പോവാറില്ലെന്നും ലഹരി ഉൽപന്നങ്ങളുടെ വിപണനം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും വിൽപനക്കിടയിൽ ഇയാൾ പിടിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി മത്സ്യമാർക്കറ്റ് പരിസരം കടൽതീരത്ത് സംശയകരമായി കാണപ്പെട്ട ഇരുവരെയും പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ആർ. മനു കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനോട് തട്ടിക്കയറിയ ഇരുവരെയും ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 1.2 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.