കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്ക്

ഇരിട്ടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. എടക്കാനം ചേളത്തൂർ സ്വദേശി ഏഴോത്ത് ഹൗസിൽ കല്ലേരിക്കണ്ടി ധനേഷ് (38), മകൻ ആദി ദേവ് (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ഇരിട്ടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ എടക്കാനം കപ്പണക്കുന്ന് ഇറക്കത്തിൽ ഇരുവരും സഞ്ചരിച്ച ബൈക്കിനു കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവർക്കും പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.