പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന . കൂള്‍ ലാൻഡ് എന്ന ഹോട്ടലിനു നേരെയാണ് അക്രമം നടന്നത്. ഹോട്ടലിന്റെ ഗ്ലാസുകള്‍ ഞായറാഴ്ച രാത്രിയിലാണ് അക്രമികള്‍ തകര്‍ത്തത്. തലേദിവസം ഭക്ഷണം കഴിച്ച ബില്‍ അടക്കാതെപോയതുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ചോദ്യംചെയ്തപ്പോള്‍ വാക്കേറ്റമുണ്ടായതായി ഹോട്ടല്‍ ഉടമ പറഞ്ഞു. പ്രകോപിതനായ വ്യക്തി ഹോട്ടലിന്റെ ഗ്ലാസുകള്‍ അടിച്ചുതകർക്കുകയാണുണ്ടായത്. 25,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഹോട്ടലുടമ വളപട്ടണം പൊലീസില്‍ പരാതി നൽകി. ചിത്രം: പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ അടിച്ചുതകർത്ത നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.