കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള അവസാനത്തെ ആരാധനയായ രോഹിണിയും സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും ചൊവ്വാഴ്ച നടക്കും. ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത് തളിപ്പറമ്പ കുറുമാത്തുൽ ഇല്ലത്തെ സ്ഥാനികനാണ്. ശൈവ സാന്ത്യനമായി പെരുമാൾ വിഗ്രഹത്തെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്ന ചടങ്ങ് കൊട്ടിയൂരിലെ സവിശേഷ ചടങ്ങാണ്. മഹോത്സവത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ചയും ആയിരങ്ങൾ കൊട്ടിയൂരിലെത്തി. മഹോത്സവത്തിന്റെ പ്രധാനപ്പെട്ട പായസ നിവേദ്യമായ തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിനാണ്. മൂന്ന്, അഞ്ച് തീയതികളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ. ആറിന് മകം കലം വരവ്. ഒമ്പതിന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും. ജൂൺ പത്തിന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.