പയ്യന്നൂർ: നഗരസഭതല അംഗൻവാടി പ്രവേശനോത്സവം ഉദ്ഘാടനം പെരുമ്പ തായത്തുവയൽ അംഗൻവാടിയിൽ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ വി. ബാലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബി. കൃഷ്ണൻ, ഇക്ബാൽ പോപുലർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിഭ, വാർഡ് കൺവീനർ അനൂജ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥികൾ, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സ്പോർട്സ് കിറ്റ്, കുട വിതരണം, ബേബി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം എന്നിവയും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പയ്യന്നൂർ നഗരസഭയിൽ അംഗൻവാടി പ്രവേശനോത്സവം ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു പി.വൈ.ആർ. ലളിത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.