കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും ഇഷ്ടമില്ലാത്തവരെ പുകച്ച് പുറത്തുചാടിക്കാന്‍ മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഗുണ്ടായിസ മനോഭാവമാണ് വി.സി പിന്തുടരുന്നതെന്നും ഇത് സർവകലാശാലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. തുടര്‍ച്ചയായുള്ള പരീക്ഷ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്തം കണ്‍ട്രോളറുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധത്തോടെയാണ് ഡോ. പി.ജെ. വിന്‍സെന്റ് കഴിഞ്ഞ ദിവസം കണ്‍ട്രോളര്‍ സ്ഥാനം രാജിവെച്ചത്. ഏറ്റവുമൊടുവില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബുവും വൈസ് ചാന്‍സലറുമായി ഒത്തുപോകാന്‍ കഴിയാതെ രാജിയിലേക്ക് നീങ്ങുന്നതും വിരല്‍ചൂണ്ടുന്നത് സർവകലാശാലയുടെ തകര്‍ച്ചയിലേക്കാണെന്നും മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.