തളിപ്പറമ്പ്: ഒരു മനുഷ്യനെയും പ്രയാസപ്പെടുത്തി ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കില്ലെന്നത് സർക്കാറിന്റെ ഉറപ്പാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന വിരോധികൾ അവരുടെ പ്രവൃത്തി തുടരുമ്പോഴും വികസന പ്രവർത്തനങ്ങളിൽനിന്ന് ഒരടി പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ പുസ്തക പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി. കെ.വി. പ്രസീത, പി.എം. മോഹനൻ, തോമസ് വെക്കത്താനം, പി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.