ജില്ല സമ്മേളനം തുടങ്ങി

പയ്യന്നൂർ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ . സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ട തുടരുന്നതിന്റെ ഉദാഹരണങ്ങളാണ് അടുത്ത കാലത്ത് കാണുന്നതെന്നും ഇതിനെ പുരോഗമന പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയത ഫാഷിസ്റ്റ് രീതിയിലേക്ക് വളരുന്നതിന്റെ ദൃഷ്ടാന്തമാണ് ദൃശ്യമാകുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു. ജില്ല പ്രസിഡന്റ് ടി.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീരാഗ് രക്തസാക്ഷി പ്രമേയവും ബാബു കാറ്റാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി സി. സുധീർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഇലക്ട്രിക് ഉപകരണ പ്രദർശനം ഉദ്ഘാടനം ചെയ്തു. ടി.കെ. സിദ്ദീഖ്, ഐ.വി. ശിവരാമൻ, ഇ.പി. ബാലൻ, പി.പി. സത്യൻ, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. പത്മനാഭൻ സ്വാഗതം പറഞ്ഞു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. ------------- പി.വൈ.ആർ എം.വി.ജെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.