കണ്ണൂർ: എൻഡോസൾഫാൻ ഇരകൾക്കായി കേരളത്തിലെ കലാലയ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്സ്, സൽസാർ ചാരിറ്റബിൾ സൊസൈറ്റി, ആസ്റ്റർ മിംസ് എന്നിവർ ചേർന്ന് മൊബൈൽ മെഡിക്കൽ ക്ലിനിക് ഒരുക്കുന്നു. 'ആസ്റ്റർ വളന്റിയേഴ്സ് അക്കാഫ് ഇവന്റ്സ് സൽസാർ മൊബൈൽ മെഡിക്കൽ ക്ലിനിക്' എന്ന പേരിലുള്ള പുതിയ സേവനത്തിന്റെ ഉദ്ഘാടനം മേയ് 30ന് രാവിലെ 9.30ന് കണ്ണൂർ ആസ്റ്റർ മിംസിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലിനിക് എന്നതിനപ്പുറം ആവശ്യക്കാരുടെ തുടർ ചികിത്സക്ക് വേണ്ടുന്ന സഹായങ്ങൾ മറ്റ് ആശുപത്രി സേവനങ്ങളും സൗജന്യമായി എത്തിക്കും. അഞ്ചോളം ഡോക്ടർമാർ ക്ലിനിക്കിൽ ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിലായി 300 ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മലയോരം, തീരദേശം, എൻഡോസൾഫാൻ മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആദ്യ ക്യാമ്പ് മേയ് 31ന് കാസർകോട് മുടിയാർ പഞ്ചായത്തിലാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9947455718, 8281561526, 9846332658 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ രഞ്ജിത്ത് കോടോത്ത്, അഡ്വ. ആഷിഖ് തൈക്കണ്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.