കണ്ണൂരിൽ കടയിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

കണ്ണൂർ: നഗരമധ്യത്തിൽ പെട്ടിക്കടയിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിലെ പെട്ടിക്കടയിലെ ഗ്യാസ് അടുപ്പിൽനിന്നാണ് ഉച്ച ഒന്നോടെ തീപടർന്നത്. ഉടൻ ടൗൺ സ്റ്റേഷൻ ഇൻസ്‍പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും തീകെടുത്താനുള്ള ശ്രമം നടത്തി. സിലിണ്ടറിലേക്ക് തീപടർന്നതോടെ സമീപത്തെ ജില്ല പഞ്ചായത്ത് ഓഫിസിൽനിന്ന് ഫയർ എക്സ്റ്റിങ്ഗ്വിഷർ കൊണ്ടുവന്ന് ഒരുസിലിണ്ടറെടുത്ത് പുറത്തേക്കിട്ടു. റഫ്രിജറേറ്ററടക്കമുള്ള ഉപകരണങ്ങളിലേക്കും തീ പടർന്നു. പിന്നാലെ കണ്ണൂർ അഗ്നിരക്ഷസേന സ്ഥലത്തെത്തി തീയണച്ചു. ഒന്നിലേറെ സിലിണ്ടറുകൾ കടയിലുണ്ടായിരുന്നു. പെട്ടെന്ന് തീയണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. ------------------------- photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.