തലശ്ശേരി: ജൂൺ മൂന്നിന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ല പര്യടനത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത്-മുനിസിപ്പൽ തല കൺവെൻഷനുകൾക്ക് തലശ്ശേരി നിയോജക മണ്ഡലത്തിൽ തുടക്കം കുറിച്ചു. കതിരൂർ പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. യൂസഫ് കോമത്ത് അധ്യക്ഷത വഹിച്ചു. പി.എം. ദാവൂദ്, ടി.കെ. യൂസഫ്, പി.സി. ഇസ്മായിൽ, ടി.പി. അബ്ദുൽ ഹമീദ്, ഷാഹുൽ ഹമീദ് കതിരൂർ എന്നിവർ സംസാരിച്ചു. ചൊക്ലി പഞ്ചായത്ത് കൺവെൻഷൻ പി.കെ. യൂസഫിന്റെ അധ്യക്ഷതയിൽ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു. കെ.സി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. അബ്ദുൽ കരീം ഹാജി, പി.വി. മുഹമ്മദ്, അസീസ് ഉമ്മലിൽ, വി.കെ. ഹമീദ്, തഹ് നൂൻ, മുഹസിൻ ഗ്രാമത്തി, ഷാബു മാസ്റ്റർ, നവാസ്, ഹംസ കുറുന്താളിപ്പീടിക, ബി. മാജിദ് എന്നിവർ സംസാരിച്ചു. എരഞ്ഞോളിയിൽ പാലക്കൽ സാഹിർ ഉദ്ഘാടനം ചെയ്തു. എ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. ടി. ഷഫീർ, കെ.കെ. മുഹമ്മദ്, എ.കെ. ബഷീർ, ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.