ഇരിട്ടി: അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നും ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി മെട്രോ യൂനിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവടവും ഓണ്‍ലൈന്‍ വ്യാപാരവും മൂലം, ഭീമമായ തുക വാടകയും വിവിധ നികുതികളും ഉള്‍പ്പെടെ നല്‍കി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നത്. ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.കെ. അലി ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. സതീശന്‍, മൂസ ഹാജി, കെ. മുരളീധരന്‍, സാം തോമസ്, സി. ഷബീര്‍, എന്‍.ജെ. ജോഷി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. അലി ഹാജി (പ്രസി.), സി. ഷബീര്‍, കെ. മുരളീധരന്‍ (വൈസ്. പ്രസി.), എന്‍.ജെ. ജോഷി (ജന.സെക്ര.), സിനോജ് അഗസ്റ്റിന്‍, എ.പി. ഷിബു (ജോ.സെക്ര), സാം തോമസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.