സ്വന്തമായി കുട നിർമിച്ച് എസ്.പി.സി കാഡറ്റുകൾ

ഇരിക്കൂർ: സ്വന്തമായി കുട നിർമിച്ച് കാലവർഷത്തെ വരവേൽക്കാനൊരുങ്ങി​ ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകൾ. അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കുട നിർമാണം. വർക്ക് എക്സ്പീരിയൻസ് സ്റ്റേറ്റ് റിസോഴ്സ് അംഗം സി.പി. ഷീജ കുട നിർമാണത്തിന് നേതൃത്വം നൽകി. വരുംവർഷങ്ങളിൽ കൂടുതൽ കുടകൾ നിർമിക്കാനുള്ള തീരുമാനത്തിലാണ് എസ്.പി.സി കാഡറ്റുകൾ. ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട ക്ലാസിന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ നേതൃത്വം നൽകി. ------------------------- ചിത്രം: കുടകളുമായി ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.