ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ഓടുന്ന വാഹനത്തിനു മുകളിൽ മരം പൊട്ടിവീണു. തലനാരിഴക്ക് ദുരന്തം ഒഴിവായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കോട്ടൂർ തുമ്പേനി ഗ്യാസ് ഏജൻസിക്ക് സമീപത്തായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക് സാധനങ്ങളുമായി വരുകയായിരുന്ന ചെറിയ പിക്അപ് വണ്ടിയുടെ മുകളിലേക്കാണ് മാവിന്റെ വലിയ കൊമ്പ് പൊട്ടിവീണത്. വണ്ടിയുടെ മുകൾഭാഗത്തിനും ചില്ലിനും തകരാർ സംഭവിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ മരം പൊട്ടിവീണത് ഏറെ ഭീതി പരത്തി. അപകടക്കെണിയൊരുക്കുന്ന ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.