എക്സൈസ് സംഘത്തിനുനേരെ തോക്ക് വലിച്ചെറിഞ്ഞ് നായാട്ടുസംഘം രക്ഷപ്പെട്ടു

ശ്രീകണ്ഠപുരം: ലഹരിവേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തെക്കണ്ട് നാടന്‍തോക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രികരായ നായാട്ടുസംഘം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പയ്യാവൂര്‍ പൈസക്കരി പാടുവിലങ്ങ് റോഡിലാണ് സംഭവം. ശ്രീകണ്ഠപുരം എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ ടി.കെ. വിനോദനും സംഘവും ലഹരി പരിശോധന നടത്തുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ബൈക്കിന് കൈനീട്ടി. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടരുന്നതിനിടെ ബൈക്കിന് പിറകിലിരുന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ വാഹനത്തിനുനേരെ തോക്ക് വലിച്ചെറിഞ്ഞ് മറ്റൊരു റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത നാടന്‍ തോക്ക് പിന്നീട് പയ്യാവൂര്‍ പൊലീസിന് കൈമാറി. പ്രിവന്റിവ് ഓഫിസര്‍മാരായ കെ. സന്തോഷ്‌കുമാര്‍, വി. അബ്ദുൽ ലത്തീഫ്, കെ.കെ. സുരേഷ്, സി.ഇ.ഒമാരായ പ്രദീപ്കുമാര്‍, ശ്രീജ എസ്. കുമാര്‍, കെ.വി. പുരുഷോത്തമന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.