കോച്ചിങ് ക്ലാസ്

പയ്യന്നൂർ: നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എൽ.എസ്.എസ്-യു.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ തുടങ്ങി. ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.പി. സമീറ അധ്യക്ഷത വഹിച്ചു. എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിലർ മണിയറ ചന്ദ്രൻ, എം.കെ. അജയകുമാർ, കെ.വി. നാരായണൻ എന്നിവർ സംസാരിച്ചു. ഇംപ്ലിമെന്റിങ് ഓഫിസർ ടി.വി. വിനോദ് സ്വാഗതവും യദുനന്ദ് നന്ദിയും പറഞ്ഞു. ----------- പി. വൈ. ആർ ക്ലാസ്:: പയ്യന്നൂർ നഗരസഭയിൽ എൽ.എസ്.എസ്-യു.എസ്.എസ് ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.