കുട നിർമാണം തുടങ്ങി

തലശ്ശേരി: വനിതകൾക്ക് വരുമാനമാർഗം ലക്ഷ്യമിട്ട് കുട നിർമാണ പദ്ധതി ആവിഷ്കരിച്ച് പൊന്ന്യംപാലം പുഴക്കൽ മഹല്ല് ജമാഅത്ത് കമ്മിറ്റി. വനിത സ്വയം സഹായ സംഘം നിർമിച്ച കുടയുടെ വിൽപന പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. മഹല്ല് നിവാസികളുടെ ക്ഷേമത്തിനായി ഇതിനകം വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച 13 വനിതകളാണ് കുടകൾ നിർമിക്കുന്നത്. മുന്നൂറോളം കുടകൾക്ക് മുൻകൂട്ടി ഓർഡർ ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. മഹല്ല് പ്രസിഡന്റ് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് റഫീഖ് മൗലവി കുട ഏറ്റുവാങ്ങി. മഹല്ല് ജി.സി.സി കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് സഫ, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു. പലിശരഹിത വായ്പ പദ്ധതി, ആട് ഗ്രാമം പദ്ധതി, സഹായ പയറ്റ് തുടങ്ങി പത്തോളം പദ്ധതികളാണ് നേരത്തെ നടപ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.