എസ്.പി.സി ക്യാമ്പ്

പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെ ത്രിദിന അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.പി. ബീന, സന്തോഷ് കുമാർ, നിർമൽ കുമാർ കാടകം, കെ. രതീഷ്, ലതീഷ് പുതിയടത്ത്, ഇ.വി. ശ്രീഹരി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നിയമ സാക്ഷരത, ആരോഗ്യം, ലഹരി വിരുദ്ധ ക്ലാസ് എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.