ആര്യ ദേശീയ ചെസിലേക്ക്

പയ്യന്നൂർ: വയനാട് നടന്ന സംസ്ഥാന അണ്ടർ 17 വനിത ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം റണ്ണറപ്പായ പയ്യന്നൂരിലെ ആര്യ ജി. മല്ലർ ദേശീയ മത്സരത്തിലേക്ക്. ഭുവനേശ്വരിൽ നടക്കുന്ന അണ്ടർ 17 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്ന ടീമിലാണ് ആര്യ ഇടം കണ്ടത്. ഒന്നാം സ്ഥാനം നേടിയ പാലക്കാട്ടെ എസ്. പൗർണമിക്കൊപ്പമാണ് ആര്യ ഭുവനേശ്വറിൽ എത്തുക. ദേശീയ ചെസിലുൾപ്പെടെ ഇതുവരെയുള്ള ആര്യയുടെ നേട്ടം നിരവധിയാണ്. കണ്ണൂർ ജില്ലയിലെ എല്ലാ കാറ്റഗറി ഗേൾസ് ചെസ് കിരീടങ്ങളും സ്വന്തമാക്കിയ ആര്യ ജില്ല സബ് ജൂനിയർ, ജൂനിയർ വനിത വിഭാഗങ്ങളിൽ ചാമ്പ്യനാണ്. ജില്ല സ്കൂൾ ടീം ചെസിൽ ചാമ്പ്യനായ പയ്യന്നൂർ ചിന്മയ ഹൈസ്കൂളിന്റെ ക്യാപ്റ്റനായിരുന്നു. സംസ്ഥാന സ്കൂൾ ടീം ചെസിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യനാണ്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇതിന് മുമ്പും ദേശീയ ചെസിൽ ആര്യ കേരളത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട്. ഫിഡ റേറ്റഡ് താരമായ ആര്യ ജി. മല്ലർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം പ്രഫസർ ഡോ. ഗൗതം ഗോപിനാഥന്റെയും മുകുന്ദ ഹോസ്പിറ്റലിലെ ഡോ. സ്വരൂപ പൈയുടെയും മകളാണ്. ---------------- phot പി. വൈ. ആർ ആര്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.