'എന്റെ ജില്ല' മൊബൈൽ ആപ് ഇനി ഐഫോണിലും

കണ്ണൂർ: സർക്കാർ വിവരങ്ങൾ വിരൽതുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ ലഭിക്കും. ഇതിനായി ഐ.ഒ.എസ് പതിപ്പ് പുറത്തിറക്കി. ആൻഡ്രോയ്ഡ് ഫോണിലും ഈ സേവനം ലഭിക്കും. പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫിസുകളുമായി ബന്ധപ്പെടാനും ഈ ആപ് വഴി സാധിക്കും. വി.ആർ കണ്ണൂർ എന്ന മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് എന്റെ ജില്ല ആപ്ലിക്കേഷൻ നാഷനൽ ഇൻഫർമാറ്റിക് സെന്റർ വികസിപ്പിച്ചത്. ഓഫിസിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഒപ്ഷനുമുണ്ട്. നിലവിൽ 3106 ഓഫിസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭ്യമാകുന്ന റിവ്യൂസ് സബ് കലക്ടറും ജില്ല നോഡൽ ഓഫിസറുമായ അനുകുമാരിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. ഇതുവഴി പൊതുജനങ്ങളുടെ എല്ലാ റിവ്യൂസിനും മറുപടി നൽകും. ഐ.ഒ.എസ് വേർഷൻ: https://apps.apple.com/tt/app/entejilla/id1603821122?uo=2. ആൻഡ്രോയിഡ് വേർഷൻ: https://play.google.com/store/apps/details?id=org.nic.entejil-la.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.