മലബാർ കാൻസർ സെന്ററിന് കിയോസ്ക് നൽകി

തലശ്ശേരി: മലബാർ കാൻസർ സെന്ററിലെ കൺസോർട്ട്യത്തിന്റെ ഹെൽപ് ഡെസ്കിൽ ഉപയോഗിക്കാനായി ടി.എം.ഡബ്ല്യു.എ ബഹ്റൈൻ, കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ എന്നിവയുടെ വകയായി കിയോസ്കും അലമാരയും കൈമാറി. ടി.എം.ഡബ്ല്യു.എ ബഹ്റൈൻ പ്രസിഡന്റ് വി.പി. അബ്ദുൽ റസാഖ് എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യന് കൈമാറി. ടി.എം.ഡബ്ല്യു.എ ഉപദേശക ബോർഡ് ചെയർമാൻ പി.എം.സി. മൊയ്തു, സി.സി.എഫ് പ്രസിഡന്റ് പി.ഒ. ജാബിർ, സെക്രട്ടറി മുഹമ്മദ് നിസാർ, കൺസോർട്ട്യം പ്രസിഡന്റ് പി. നാരായണൻ, ജനറൽ സെക്രട്ടറി മേജർ പി. ഗോവിന്ദൻ, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, അഡ്മിനിസ്ട്രേറ്റർ ടി. അനിത, കെ.എം. ചന്ദ്രൻ, സി.സി. ബസന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.