മാഹി: പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയുക, സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തി. മുസ്‍ലിം ലീഗ് മണ്ഡലം സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ പി. ബാബുരാജ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി പ്രദീപ് ചോമ്പാല, കാസിം നെല്ലോളി, വി.കെ. അനില്‍കുമാര്‍, എം. ഇസ്മായിൽ, കെ.പി. രവീന്ദ്രൻ, കെ.പി. വിജയൻ, ബബിത്ത് തയ്യിൽ, ഷാനിദ്, പാമ്പള്ളി ബാലകൃഷ്ണൻ, ഷഹീർ അഴിയൂർ, എ.കെ. ഇഖ്ബാൽ തുടങ്ങിയവര്‍ സംസാരിച്ചു. caption: യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഒ.കെ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.