'വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ചെറുക്കണം'

ശ്രീകണ്ഠപുരം: ഉത്തർപ്രദേശിലെ ഗ്യാൻവ്യാപിയുൾപ്പെടെ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ വർഗീയ ധ്രുവീകരണ ശക്തികൾ നടത്തുന്ന ശ്രമങ്ങൾ ജനകീയ ഐക്യത്തിലൂടെ പ്രതിരോധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ശ്രീകണ്ഠപുരം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ 'വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം' എന്ന മുദ്രാവാക്യമുയർത്തി പ്രചാരണ പരിപാടി നടത്താനും സാഹിത്യ ചർച്ചകൾ, കലാപരിപാടികളുടെ അവതരണങ്ങൾ എന്നിവ നടത്താനും തീരുമാനിച്ചു. മേഖലയിലെ എഴുത്തുകാരുടെ സൃഷ്ടികളെ മുൻനിർത്തി 28ന് സാംസ്കാരിക സദസ്സ് നടത്തും. യോഗത്തിൽ കെ.പി. കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം പി. പുഷ്പജൻ, അജയൻ വളക്കൈ, കെ.നാരായണൻ, സുരേഷ് ചുഴലി, വി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.