തലശ്ശേരി: വ്യവസായ വാണിജ്യ വകുപ്പിന്റെയും തലശ്ശേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ ഏകദിന സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൻ. രേഷ്മ അധ്യക്ഷത വഹിച്ചു. നൂറോളം നവസംരംഭകർ പങ്കെടുത്ത ചടങ്ങിൽ തലശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫിസർ സതീശൻ കോടഞ്ചേരി ബോധവത്കരണ ക്ലാസെടുത്തു. ഫിനാൻഷ്യൽ ലിറ്ററസി സെൽ ഉദ്യോഗസ്ഥൻ ശ്യാം കൃഷ്ണനും പി. രമണിയും ക്ലാസുകൾ നൽകി. വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണുകളായ കെ. വൈഷ്ണവ്, എ. വൈശാഖ്, എസ്. ശിവദ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേൺ എസ്. ശിവദ നന്ദിയും പറഞ്ഞു. അടുത്തമാസം വിവിധ ബാങ്ക് പ്രതിനിധികളുടെ സഹകരണത്തോടെ ലൈസൻസ് - ലോൺ - സബ്സിഡി മേളകൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.