അവധിക്കാലം വായനക്കാലമാക്കി വിദ്യാർഥികൾ

പയ്യന്നൂർ: വിദ്യാർഥികളെ അക്ഷരക്കൂട്ടുകാരായി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും ഗ്രന്ഥശാല സംഘത്തിന്റെയും തീരുമാനം ലക്ഷ്യം കാണുന്നു. അവധിക്കാലത്തെ വായനക്കാലമാക്കി കുട്ടികൾ വായനശാലകളിലെത്തിയത് പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കുട്ടികളുടെ സ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ സമഗ്ര ശിക്ഷ, ജില്ല ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ നടത്തുന്ന 'വായനച്ചങ്ങാത്തം' ആണ് വിജയം കാണുന്നത്. കണ്ണൂർ ജില്ലയിലെ 15 ബി.ആർ.സികളിലായി 500ഓളം വായനശാലകളിൽ അവധിക്കാലത്ത് വിദ്യാർഥികൾ കൂട്ടമായെത്തി. മേയ് ഒന്നിന് ആരംഭിച്ച പ്രവർത്തനം ജില്ലയിലെ ഗ്രന്ഥാലയങ്ങളിൽ സജീവമായി നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.