ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം തുടങ്ങി

കണ്ണൂർ: ഗൈനക്കോളജിസ്റ്റുകളുടെ 44ാമത് സംസ്ഥാന സമ്മേളനം (എ.കെ.സി.ഒ.ജി) ആരംഭിച്ചു. ചെറുകഥാകൃത്ത്‌ ടി. പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് എന്ന നിലയിലേക്കെത്താൻ കേരള ഗൈനക്കോളജി ഫെഡറേഷൻ, സർക്കാറുമായി ചേർന്ന് നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ഡോ. വി.പി. പൈലി സംസാരിച്ചു. കേരള ഫെഡറേഷൻ പ്രസിഡന്റ്‌ ഡോ. എസ്. അജിത്, സെക്രട്ടറി ഡോ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് ഡോ. പി.വി. ജോസ്, ഡോ. ഫെസി ലൂയിസ് എന്നിവർ സംസാരിച്ചു. കണ്ണൂർ ഗൈനക്കോളജി പ്രസിഡന്റ്‌ ഡോ. പി. ഷൈജസ് സ്വാഗതവും സെക്രട്ടറി ഡോ. സിമി കുര്യൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.