ചക്കരക്കല്ല്: ഇരിവേരി മഖാം ഉറൂസിന് വെള്ളിയാഴ്ച തുടക്കമാവും. ഉച്ചക്ക് രണ്ടിന് കെ.വി. സലീം പതാക ഉയർത്തും. ഏഴിന് പി.പി. ഉമർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. 14 ന് എട്ടുമണിക്ക് നടക്കുന്ന ബുർദ മജ്‍ലിസിന് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.കോയ കാപ്പാട് നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ കെ.കെ. അബ്ദുൽസലാം ഹാജി, കെ.വി. സലീം, പി.സി. അബ്ദുൽറസാഖ്, പി.എം.കെ. ഹാരിസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.