ഇടുക്കി: കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവ്വര്‍ഹൗസിന്റെ മാതൃക-പ്രവര്‍ത്തനാനുമതി നല്കി ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
ഭൂമി കൈമാറ്റം ഉദ്ഘാടനം മൂലമറ്റം കെ.എസ്.ഇ.ബി സര്‍ക്യൂട്ട് ഹൗസില്‍ രാവിലെ ഒമ്പതിനും വടക്കേപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം കുളമാവ് പൊലീസ് സ്റ്റേഷന് സമീപം വടക്കേപ്പുഴ ഡൈവേര്ഷന് ഡാമില്‍ രാവിലെ 10 നും മിനി പാര്‍ക്ക് ഉദ്ഘാടനം കുളമാവ് ഡാമിന് സമീപം രാവിലെ 10.30നും നടക്കും. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.