Posted On
date_range Updated On
date_range കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
കുളമാവ്: കുളമാവ് വൈശാലിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പൊൻകുന്നം വൈദ്യുതി വകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരായ അമ്പിളി, ബഷീർ എന്നിവർക്കാണ് പരിക്ക്.
ഔദ്യോഗിക ആവശ്യങ്ങൾക്ക് ചെറുതോണിയിലേക്ക് വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുളമാവ് എസ്.ഐ നസീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.