1155 പത്രികകള്‍ പിന്‍വലിച്ചു, വിമതർ 45 ന് മുകളിൽ

തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരിക്കെ ജില്ലയില്‍ 2795 സ്ഥാനാർഥികള്‍. 1155 പത്രികകള്‍ പിന്‍വലിച്ചു. 45 ന് മുകളിൽ വിമത സ്ഥാനാർഥികളുണ്ട്. യു.ഡി.എഫിലാണ് വിമതർ കൂടുതൽ. തൊടുപുഴ നഗരസഭയിൽ മൂന്നും കട്ടപ്പനയിൽ നാലു വിമതരുണ്ട്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിൽ ഡി.സി.സി അംഗം ഇൻഫെന്‍റ് തോമസും സ്വതന്ത്രനായി മത്സരിക്കുന്നു. വിമതരെ മെരുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇവർ പിൻമാറിയില്ല.

235 വാർഡുകളിൽ എൻ.ഡി.എക്ക് സ്ഥാനാർഥികളില്ല

ഇടുക്കിയിൽ പഞ്ചായത്ത്‌ വാർഡ്‌, ബ്ലോക്ക്‌, മുനിസിപ്പൽ തലങ്ങളിലായി 235 വാർഡുകളിൽ എൻ.ഡി.എ മുന്നണിക്ക്‌ സ്ഥാനാർഥികളില്ല. 52 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 834 വാർഡുകളുള്ളതിൽ 185 ഇടത്ത്‌ സ്ഥാനാർഥികളില്ല. എട്ട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 112 വാർഡുകളുള്ളതിൽ ബി.ജെ.പി സ്ഥാനാർഥികളില്ലാത്തത്‌ 40 ഇടത്ത്. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ആറ്‌ വാർഡുകളിലും തൊടുപുഴയിൽ നാലിടങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ആകെ 73 മുനിസിപ്പാലിറ്റി വാർഡുകളാണുള്ളത്‌.

Tags:    
News Summary - withdrawal of 1155 election nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.