എൻ.എസ്. ഇബ്രാഹിം (ബി.എൽ.ഒ)
Posted On
date_range Updated On
date_range എസ്.ഐ.ആർ അതിവേഗം പൂർത്തിയാക്കിയ അഞ്ചുപേരിലൊരാളായി ബി.എൽ.ഒ
തൊടുപുഴ: തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) വേഗം പൂർത്തിയാക്കി ബി.എൽ.ഒ എൻ. എസ്. ഇബ്രാഹിം സംസ്ഥാനത്തെ അഞ്ചു പേരിൽ ഒരാളായി. വണ്ണപ്പുറം മുള്ളരിങ്ങാട് വലിയകണ്ടം ഭാഗത്തെ 27ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആണ് ഇബ്രാഹിം. ബൂത്തിലെ 729 വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസേഷൻ നടപടി വേഗം പൂർത്തിയാക്കിയ ഇബ്രാഹിമിനെ വരണാധികാരി കൂടിയായ സബ് കലക്ടർ അനൂപ് ഗാർഗ് വീട്ടിലെത്തി അഭിനന്ദിച്ചു.
ആധാർ കാർഡ്, തെരഞ്ഞെടുപ്പ് ഐ.ഡി കാർഡുമായി ലിങ്ക് ചെയ്ത ജോലി പൂർണമാക്കിയതിന് കലക്ടറുടെ പ്രത്യേക അനുമോദനം നേടിയിരുന്നു. തൊടുപുഴ ലാൻഡ് അക്വിസിഷൻ ഓഫീസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മുള്ളരിങ്ങാട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.