മൂന്നാർ നല്ല തണ്ണിയിൽ ഇറങ്ങിയ കാട്ടുപോത്ത്
തൊടുപുഴ: മൂന്നാറിലും മറയൂരിലും കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഭീതി പരത്തുന്നു. മറയൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ ജീപ്പ് കാട്ടുപോത്ത് കഴിഞ്ഞ ദിവസം അക്രമിച്ചു. സംഭവത്തിൽ യുവതിക്ക് പരിക്കേറ്റു.മറയൂര്‍ - ഉദുമലപേട്ട റോഡില്‍ ആലാംപെട്ടി ഇക്കോഷോപ്പ് ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. മറയൂര്‍ ചെറുവാട് ഭാഗത്ത് നിന്നും തമിഴ്നാട്ടിലെ അവിനാശിയിലേക്ക് പോയ ഒമ്പതംഗ സംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കാട്ടുപോത്ത് ഓടിയെത്തി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പിലുണ്ടായിരുന്ന ഗായത്രി എന്ന യുവതി വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു. പരിക്കേറ്റ് യുവതി ഉദുമല്‍പേട്ട ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്നാർ നല്ല തണ്ണിയിലും കാട്ടുപോത്ത് എത്തി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ എത്തിയ കാട്ടുപോത്ത് ലയങ്ങൾക്ക് സമീപത്തുമെത്തി. ലയങ്ങളോടു ചേർന്നുള്ള വഴിയിലൂടെ നടന്ന് നീങ്ങിയ കാട്ടുപോത്ത് പിന്നീട് കാട് കയറി. മൂന്നാറിലിറങ്ങിയ കാട്ടുപോത്ത് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായി കാട്ടുപോത്തെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.