തൊടുപുഴ: ഭാഗിക കാഴ്ചശേഷി മാത്രമുള്ള 73 കാരൻ, ഇടവെട്ടി കണ്ടത്തിൽ കെ.സി. ഗോപിക്കും ഭാര്യക്കും 30,000 രൂപയുടെ ജല അതോറിറ്റി ബില്ല് താങ്ങാനാകാത്തതായിരുന്നു. ഈ വൻ കടവുമായാണ് ഗോപി അദാലത്തിലെത്തിയത്. ബില്ല് മൂന്നിലൊന്നായി കുറച്ചതിന്റെയും ഒപ്പം പത്ത് തവണയായി അടക്കാനുമുള്ള സാവകാശവും ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഗോപി മടങ്ങിയത്.
സർക്കാറിന്റെ ക്ഷേമ പെൻഷൻ മാത്രമാണ് ഗോപിക്കും നിത്യരോഗിയായ ഭാര്യക്കും വരുമാനം. അഞ്ച് വർഷം മുമ്പാണ് ഇടവെട്ടി പഞ്ചായത്തിൽനിന്ന് കുടിവെള്ള കണക്ഷൻ കിട്ടിയത്. നാമമാത്രമായി വെള്ളം ഉപയോഗിച്ചെങ്കിലും നാലുവർഷം മുമ്പ് 3000 രൂപയുടെ ബിൽ ലഭിച്ചു. പിന്നീട് തുക 7000, 9000, 12,000 എന്നിങ്ങനെയായി.
ജല അതോറിറ്റിയിൽ പരാതി നൽകി മീറ്റർ ബോർഡ് എടുത്തു മാറ്റിപ്പിച്ചു. പലിശയും കൂട്ടുപ്പലിശയും അടക്കം 30,000 രൂപ അടക്കാൻ നോട്ടീസ് ലഭിച്ചു. തുക കുറക്കണമെന്ന ഗോപിയുടെ അപേക്ഷ ജലസേചന മന്ത്രി റോഷി അഗസ്റ്റിന് ബോധ്യപ്പെട്ടു. 10,000 ആയി കുറക്കണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറോട് മന്ത്രി നിർദേശിക്കുകയും പത്ത് തവണയായി അടക്കാനുള്ള സാവകാശവും നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.