തൊടുപുഴയിലെ ഹോട്ടലിൽ വിൽപനക്കെത്തിച്ച പായസം
തൊടുപുഴ: ഇടുക്കിയുടെ ഓണാഘോഷം മധുരിതമാക്കാൻ പായസ മേളകൾ ഒരുങ്ങിക്കഴിഞ്ഞു. വിഭവസമൃദ്ധമായ സദ്യവട്ടത്തിനൊപ്പം ഒരു പായസമെങ്കിലും വേണമെന്ന് നിർബന്ധമാണ് മലയാളിക്ക്.
ജില്ലയിലെ ബേക്കറികളിലും ഹോട്ടലുകളിലും പായസ മേളകൾ ഇതിനോടകം ആരംഭിച്ചു. ഏത് രുചി വേണമെന്ന് പറഞ്ഞാൽ മതി പായസം വീട്ടിലെത്തിച്ച് തരാൻ വരെ ആള് റെഡി. കാറ്ററിങ് യൂനിറ്റുകളും പായസം തയാറാക്കി നൽകുന്നുണ്ട്. വീടുകളിൽ ഓണത്തിന് പായസം ഒരുമിച്ചിരുന്ന് തയാറാക്കുന്നതൊക്കെ കുറഞ്ഞതോടെ ഇപ്പോൾ റെഡിമെയ്ഡ് പായസങ്ങൾ വിപണിയിൽ കളംപിടിച്ചിട്ടുണ്ട്. ഇത് കൂടാതെ നാടിന്റെ മുക്കിലും മൂലയിലും വരെ പായസ മേളകളും ഓണവിപണിയുടെ പ്രധാന ഘടകമായി മാറി.
പാലട, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ. അടപ്രഥമൻ, പാലട എന്നിവക്ക് ലിറ്ററിന് ശരാശരി 220-250 രൂപയാണ് പല ബേക്കറികളിലും ഈടാക്കുന്നത്. ഗോതമ്പ്, പരിപ്പ് പായസത്തിനു ലിറ്ററിന് 200-240 രൂപ വരെയും. അരലിറ്റർ ടിന്നുകളിലും പായസം ലഭ്യമാണ്. ഉത്രാടം, തിരുവോണം ദിനങ്ങളിലാണ് കൂടുതൽ പായസ മേളകൾ ഉണ്ടാവുക. ഓണദിവസങ്ങളിലേക്കുള്ള പായസങ്ങളുടെ മുൻകൂർ ബുക്കിങ്ങും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.