പ്രതീകാത്മക ചിത്രം
തൊടുപുഴ: നെയ്യശേരി- തോക്കുമ്പൻ റോഡ് പണിക്ക് ഏർപെടുത്തിയ സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാൻ നിബന്ധനകളുമായി കെ.എസ് ഇ.ബി. വഴങ്ങാതെ കെ.എസ്.ടി.പിയും. വൈദ്യൂതി പോസ്റ്റുകൾ മാറ്റാൻ നഷ്ട പരിഹാരമായി വലിയ തുകയാണ് കെ. എസ്.ഇ.ബി ആവശ്യപ്പെടുന്നത്. കൂടാതെ അരികിലേക്ക് മാറ്റേണ്ട 300 പോസ്റ്റുകളുടെ കാര്യത്തിലും തർക്കം തുടരുകയാണ്. നെയ്യശ്ശേരി -തോക്കുമ്പൻ റോഡിന്റെ പണി ഇതോടെ അവതാളത്തിലായി.
റോഡു കടന്നുപോകുന്ന വഴിയിലെ വൈദ്യുതി തൂണുകള്‍ അരികിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിട്ട് നാളുകളാകുന്നു. പ്രശ്നം പരിഹരിക്കാന്‍ പൊതുമരാമത്ത് മന്ത്രിയോ വൈദ്യുതി മന്ത്രിയോ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനിടെ പി.ജെ ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ഒരുമാസം മുമ്പ് യോഗം ചേര്‍ന്നിരുന്നു. അന്നത്തെ തീരുമാനപ്രകാരം വൈദ്യുതി പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റുന്നത് വിലക്കി കെ.എസ്.ഇ.ബി. മുമ്പ് നല്കിയ മെമ്മോ പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു പഞ്ചായത്തില്‍ യോഗം വിളിച്ചു. അവിടെയും കെ.എസ്.ഇ.ബി യുടെ നിലപാട് റോഡുപണി തടസ്സപ്പെടുത്തുന്ന വിധത്തിലാണെന്ന ആക്ഷേപം നിലനില്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.