മൺസൂൺ ചലച്ചിത്രമേളക്ക് തുടക്കം

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൺസൂൺ ചലച്ചിത്രമേള ആരംഭിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്‍റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. മഞ്ജു ഹാസൻ, യു.എ. രാജേന്ദ്രൻ, വിൽസൺ ജോൺ എന്നിവർ സംസാരിച്ചു.

ജപ്പാൻ, ഫ്രാൻസ്, ഈജിപ്ത്, യു.എസ്.എ, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രകൃതി, സംഗീതം, മഴ, പ്രണയം എന്നീ പ്രമേയങ്ങളിൽ ആവിഷ്കരിച്ച എട്ടു സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തൊടുപുഴ സിൽവർഹിൽസ് തിയറ്ററിൽ എല്ലാ ദിവസവും വൈകീട്ട് 5.45നും എട്ടിനുമാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.

Tags:    
News Summary - Monsoon film festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.