ഉല്ലാസ യാത്രയൊരുക്കി കെ.എസ്​.ആർ.ടി.സി

തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​ന്‍ ഉ​ല്ലാ​സ യാ​ത്ര​യൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് സെ​ല്‍. തൊ​ടു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ല്‍നി​ന്ന്​ ഓ​ണാ​വ​ധി മു​ന്‍ നി​ര്‍ത്തി നാ​ല് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​ക്ക​പ്പാ​റ, ച​തു​രം​ഗ​പ്പാ​റ, വാ​ഗ​മ​ണ്‍, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ണ​ക്കാ​ല വി​നോ​ദ യാ​ത്ര​ക​ള്‍. മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് 27നാ​ണ് വി​നോ​ദ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ര്‍ വ​ഴി വെ​റ്റി​ല​പ്പാ​റ​യും അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​വും വാ​ഴ​ച്ചാ​ലും ആ​സ്വ​ദി​ച്ചാ​ണ് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള യാ​ത്ര. 650 രൂ​പ​യാ​ണ് ഒ​രാ​ള്‍ക്ക് ടി​ക്ക​റ്റ് നി​ര​ക്ക്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 3605 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്ക് 30ന് ​ആ​ണ് യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. കാ​റ്റാ​ടി പാ​ട​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യും ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ര്‍, തേ​വാ​രം, കൊ​ച്ചു​തേ​വാ​രം, എ​ന്നീ സ്ഥ​ല​ങ്ങ​ളു​ടെ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ളും ആ​സ്വ​ദി​ക്കാം. മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ലൂ​ടെ ആ​ന​യി​റ​ങ്ക​ല്‍ അ​ണ​ക്കെ​ട്ടും ക​ള്ളി​മാ​ലി വ്യൂ ​പോ​യ​ന്‍റും സ​ന്ദ​ര്‍ശി​ച്ച് പൊ​ന്‍മു​ടി അ​ണ​ക്കെ​ട്ട് വ​ഴി​യാ​ണ് ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്കു​ള്ള യാ​ത്ര. 660 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. വാ​ഗ​മ​ണ്ണി​ലേ​ക്ക് 31നാ​ണ് ഉ​ല്ലാ​സ യാ​ത്ര. കു​ള​മാ​വ്, ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ള്‍, കാ​ല്‍വ​രി മൗ​ണ്ട്, അ​ഞ്ചു​രു​ളി എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചാ​ണ് വാ​ഗ​മ​ണ്‍ മ​ല​നി​ര​ക​ളി​ലേ​ക്കു​ള്ള യാ​ത്ര. 450 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. പൂ​ക്കോ​ട് പൈ​തൃ​ക ഗ്രാ​മം, പൂ​ക്കോ​ട് ത​ടാ​കം, ഹ​ണി മ്യൂ​സി​യം, പ​ഴ​ശി പാ​ര്‍ക്ക്, കു​റു​വ ദ്വീ​പ്, ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍ശ​ന സ്ഥ​ല​ങ്ങ​ള്‍. രാ​ത്രി വ​യ​നാ​ട​ന്‍ വ​ന​ത്തി​ലൂ​ടെ ജം​ഗി​ള്‍ സ​ഫാ​രി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​മാ​യാ​ണ് വ​യ​നാ​ട​ന്‍ യാ​ത്ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ എ.​സി സ്ലീ​പ്പ​ര്‍ കോ​ച്ചി​ലാ​ണ് താ​മ​സ​സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ യാ​ത്ര​യ്ക്കും താ​മ​സ​ത്തി​നു​മാ​യി 1850 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റ​ന്‍മു​ള വ​ള്ള സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി‍െൻറ ഭാ​ഗ​മാ​യി അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ ഗ​വി, അ​ര്‍ത്തു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന്​ ബ​ജ​റ്റ് ടൂ​റി​സം സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്. വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും പു​തി​യ ബ​ജ​റ്റ് ടൂ​റി​സം സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - KSRTC tour- idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.