തൊടുപുഴ: വയനാട്ടിലേക്ക് മൂന്ന് ദിവസം നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം തൊടുപുഴ സെൽ. മേയ് 22ന് രാത്രി 9.30ന് പുറപ്പെട്ട് 25ന് പുലർച്ച നാലോടെ തിരിച്ചെത്തും. സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര.
പഴശ്ശി രാജ സ്മാരകം, കുറുവ ദ്വീപ്, ബാണാസുരസാഗർ അണക്കെട്ട്, മുത്തങ്ങ വനം, എടക്കൽ ഗുഹ, തൊള്ളായിരം കണ്ടി, ഹണി മ്യൂസിയം എന്നിവ സന്ദർശിക്കും. എല്ലാ എൻട്രി പാസുകളും തൊള്ളായിരം കണ്ടിയിലെ ഉച്ചഭക്ഷണവും ചായയും ടിക്കറ്റ് ചാർജും ഉൾപ്പെടെ 3950 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: 83048 89896, 9744910383, 96051 92092.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.