ജോസ് കുറ്റ്യാനി
തൊടുപുഴ: പാർട്ടിയിൽനിന്ന് പുറത്തുപോയ ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായിരുന്ന മുതിർന്ന നേതാവ് ജോസ് കുറ്റ്യാനി കോൺഗ്രസിൽ തിരികെയെത്തി. മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തി അദ്ദേഹത്തിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പിൻവലിക്കുകയായിരുന്നു.
ദീർഘകാലം എ.ഐ.സി.സി അംഗവും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായിരുന്നു. 2009ൽ എൻ.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. പാർട്ടിയിൽ തിരിച്ചെടുത്തുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.