തൊടുപുഴ: റോളർ സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യൻ ടീം സെലക്ടറായി ഇടുക്കിക്കാരനും. തൊടുപുഴ ഇടവെട്ടി സ്വദേശി കൊമ്പനാപറമ്പിൽ കെ.എസ്. സിയാദിനെത്തേടിയാണ് അംഗീകാരമെത്തിയത്. ലോക ചാമ്പ്യൻഷിപ്പിനടക്കം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിനെ തെരഞ്ഞെടുക്കുന്ന പാനലിലാണ് സിയാദ്.
22വർഷമായി സ്കേറ്റിങ് മത്സരങ്ങളിൽ മത്സരാർഥിയായും പരിശീലകനായും രംഗത്തുള്ള സിയാദ് 2009ൽ ചൈനയിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ റോളർ സ്പീഡ് സ്േകറ്റിങ്ങിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2013 മുതൽ കേരള ടീമിെൻറ മുഖ്യ പരിശീലകനാണ്. ഇന്ത്യൻ ടീമിെൻറ സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ സൈക്ലിങ്ങിലും രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഇടുക്കിയിൽനിന്ന് ആദ്യമായാണ് ഒരാൾ സ്പീഡ് സ്കേറ്റിങ്ങിൽ സെലക്ടറാകുന്നത്. കേരളത്തിലെ വിവിധ സ്കൂളുകളിലും കുട്ടികൾക്ക് ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്. മികച്ച പരിശീലന സൗര്യങ്ങളുണ്ടെങ്കിൽ മറ്റ് കായിക ഇനങ്ങളെപ്പോലെ റോളർ സ്േകറ്റിങ്ങിലും കേരളത്തിന് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നും സിയാദ് പറയുന്നു. ബിസ്മിയാണ് ഭാര്യ: മക്കൾ: മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഫൈഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.