ഭക്ഷ്യസുരക്ഷാ പരിശോധന: ഇടുക്കിയിൽ 76 സ്ഥാപനത്തിന് നോട്ടീസ്
തൊടുപുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ രജിസ്ട്രേഷന്, ലൈസന്‍സ് പരിശോധന ‘ഓപറേഷന് ഫോസ്കോസിലി’ന്റെ ഭാഗമായി ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 40 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറുന്നതിനുള്ള നോട്ടീസ് നല്കി. മൂന്ന് സ്ക്വാഡുകള്‍ നാല് ദിവസമായി 305 പരിശോധനകളാണ് സ്ക്വാഡ് നടത്തിയത്.
മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യസുരക്ഷ പരിധിയില്‍ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമ പ്രകാരം എല്ല ഭക്ഷ്യസംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്ട്രേഷന് മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ലൈസന്‍സ് പരിധിയില്‍ വന്നിട്ടും രജിസ്ട്രേഷന് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ഇടുക്കി അസി.ഭക്ഷ്യസുരക്ഷാ കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.