ശരണബാല്യം പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയപ്പോൾ
തൊടുപുഴ: വിദ്യാർഥികൾക്കിടയിലടക്കം വ്യാപകമാകുന്ന ലഹരിക്കെതിരെ ഡ്രഗ് ഫ്രീ കാമ്പസുമായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്. ജില്ല ഭരണകൂടം, ജില്ല ലീഗൽ സർവിസസ് അതോറിറ്റി, പൊലീസ്, എക്സൈസ് എന്നിവരുടെ കൂടി സഹായത്തോടെയാണ് ഡ്രഗ് ഫ്രീ കാമ്പസ് എന്ന കാമ്പയിനുമായി അധികൃതർ രംഗത്ത് വരുന്നത്. എ.ഡി.എം അടക്കമുള്ളവർ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന, ബോധവത്കരണം എന്നിവയാണ് നടത്താനൊരുങ്ങുന്നത്. പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചായിരിക്കും പ്രവർത്തനം.
തൊടുപുഴ താലൂക്കിലാണ് പരീക്ഷണാർഥത്തിൽ പദ്ധതികൾ നടത്തുന്നത്. പദ്ധതി ഇതിന് ശേഷം മറ്റ് താലൂക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതുകൂടാതെ മദ്യം, ലഹരി പദാർഥങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ ‘ശരണബാല്യം പദ്ധതി’ മുഖേന സ്വീകരിക്കും. ഇതിന്റെ ഭാഗമായി സ്കൂളുകളിലും പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമടക്കം ഒരേ സമയം പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനെ കൂടാതെ പൊലീസ്, എക്സൈസ്, തൊഴിൽ വകുപ്പ് എന്നിവരും പരിശോധനയിൽ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ കമീഷന്റെ നിർദേശപ്രകാരം ഒരു ജോയന്റ് ആക്ഷൻ പ്ലാനും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നടത്തി വരുന്നുണ്ട്. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം വർധിപ്പിക്കുകയാണ് ഇതിൽ ആദ്യത്തേത്. മെഡിക്കൽ സ്റ്റോറുകളിലടക്കം ഏതെങ്കിലും പ്രത്യേക കുറിപ്പടികളുമായി കുട്ടികളെത്തിയാൽ മരുന്നുകളും വസ്തുക്കളും എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഫാർമസികൾക്കും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.