പുഴപ്പാടം... അഞ്ചിരി പാടശേഖരത്തിൽ വെള്ളം കയറിയപ്പോൾ
തൊടുപുഴ: മഴയിൽ വെള്ളം കയറി ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്തിൽ വ്യാപക നാശം. 70 ഏക്കറോളം ഉണ്ടായിരുന്ന പാടത്ത് ഇരുപതേക്കറിൽ വിതച്ച നെൽവിത്തുകൾ വെള്ളത്തിൽ മുങ്ങി. ഒരാഴ്ച മുമ്പാണ് പാടം വിതച്ചത്. 12ഓളം കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലായിരുന്നു കൃഷി. വിതച്ച് 20 ദിവസം കഴിഞ്ഞാൽ മാത്രമേ ഇൻഷുർ ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ട് കർഷകർക്ക് വിള ഇൻഷുറൻസ് പോലുള്ള സഹായം ലഭിക്കില്ല. ഒരേക്കറിൽ 15,000 രൂപ ഓരോ കർഷകർക്കും ചെലവായിട്ടുണ്ട്.
വിത്ത് മറ്റ് ജില്ലകളിൽനിന്നാണ് കൊണ്ടുവന്നത്. പൂട്ടുകൂലി, വരമ്പ് വെക്കൽ എന്നിവയടക്കം ചെയ്തതും വെറുതെയായി.
വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെതന്നെ ഏറ്റവും വലിയ നെൽപാടങ്ങളിലൊന്നായിരുന്നു അഞ്ചിരിപ്പാടത്തിലേത്. പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടർന്നും നെൽകൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്നും പതിയെ നെൽകൃഷിയിൽനിന്ന് മാറി. ഇപ്പോൾ 20 ഏക്കറിലാണ് കൃഷി ചെയ്യുന്നത്.
70 ഏക്കറിലായി മൊത്തം 67 കൃഷിക്കാരുണ്ട്. കഴിഞ്ഞ മാർച്ചിൽ 40 ടൺ നെല്ല് സപ്ലൈകോക്ക് നൽകിയിരുന്നു.
കൃഷിനാശം സർക്കാർ പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടോമി കാവാലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.